ട്വിറ്ററിന്റെ ഓഹരി വാങ്ങിയവര്‍ക്ക് 26 ദിവസംകൊണ്ട് 38 ശതമാനം ലാഭമാണ് ലഭിക്കുന്നത്. ഒരു ഓഹരിക്ക് 54 ഡോളര്‍(4,148 രൂപ) നല്‍കിയാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ നേതൃതലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.
4400 കോടി ഡോളറിന്‍റെ കരാറില്‍ നിന്നാണ് മസ്ക് പിന്മാറുന്നത്. എന്നാല്‍, മസ്കിന്‍റെ ഏകപക്ഷീയമായ തീരുമാനമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ‘ഫ്യൂചര്‍ ഓഫ് ദ കാര്‍’ കോണ്‍ഫറന്‍സില്‍പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ട്വിറ്റര്‍ വഴി സന്ദേശങ്ങള്‍ പങ്കുവെച്ചുവെന്നും അക്രമത്തിന് ആഹ്വാനം ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ അക്കൌണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നും ഉപയോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനായി അല്‍ഗോരിതം ഓപ്പണ്‍ സോഴ്‌സ് ആക്കിയും സ്പാം ബോട്ടുകളെ പരാജയപ്പെടുത്തിയും ട്വിറ്ററിനെ കൂടുതല്‍ മികച്ചതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിതമായി ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കള്‍ എത്തിയതോടെ സിഗ്നൽ ആപ് പണി മുടക്കി. ഇത്രയും ഉപഭോക്താക്കളെ ഒരേ സമയം ഉള്‍കൊള്ളാനുള്ള സാങ്കേതികശേഷി ഇല്ലാത്തതാണ് സിഗ്നലിന് വെല്ലുവിളിയായത്.
ഫെഡറൽ റിസർവ് ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും ഹ്രസ്വകാല പലിശനിരക്ക് പൂജ്യത്തിനടുത്ത് നിലനിർത്താൻ സാധ്യതയുണ്ടെന്ന വാർത്തയെത്തുടർന്ന് ടെക് കമ്പനികൾ എസ് ആന്റ് പി 500, നാസ്ഡാക്ക് കോമ്പോസിറ്റ് സൂചികകളെ തുടർച്ചയായ നാലാം ദിവസത്തേക്ക് ഉയർത്തുകയാണ് ഉണ്ടായത്.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നീൽ ആംസ്ട്രോങ് ചന്ദ്രനിലേക്ക് പറന്നുയർന്ന അതേ ലോഞ്ച് പാഡ് 39 ‘എ’യിൽനിന്ന് ഇന്നലെ പ്രാദേശിക സമയം വൈകീട്ട് 3.22-നായിരുന്നു വിക്ഷേപണം. വ്യാഴാഴ്ചയായിരുന്നു വിക്ഷേപണം നടക്കാനിരുന്നത്.
ഇതാദ്യമായല്ല മസ്ക് കല്ലുവച്ച നുണ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. 2018 ഓഗസ്റ്റിലും അദ്ദേഹം ഇത്തരത്തില്‍ വിവാദമായ ട്വീറ്റ് നടത്തിയിരുന്നു. അന്നത്തെ ട്വീറ്റിനെ തുടര്‍ന്ന് ടെസ്‌ലയുടെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മസ്‌കിനെ നീക്കം ചെയ്തിരുന്നു.